Pages
Home
എന്നെ കുറിച്ച്
Wednesday, 12 November 2014
രാവില്‍ കൊഴിഞ്ഞ
സ്വപ്നങ്ങളാണ് പൂക്കളായി
രാജപാത തീര്‍ത്തത്
Friday, 7 November 2014
മലയിറങ്ങിയ
കോടമഞ്ഞില്‍ പാട കെട്ടിയ
നിലാവ്
Thursday, 6 November 2014
കയ്യകലത്തിലെങ്കിലും
നമുക്കിടയില്‍ നക്ഷത്രദൂരമെന്നു
പൂവ് ശലഭത്തോട്
Thursday, 30 October 2014
മടി പിടിച്ച മരങ്ങളെ
കിക്കിളി കൂട്ടി കടന്നു പോകുന്നു-
ണ്ടൊരു കുളിര്‍ക്കാറ്റ്
Tuesday, 21 October 2014
പടര്‍ന്ന പച്ചപ്പില്‍
ഇല പൊഴിഞ്ഞൊരൊറ്റ മരം
ചിതലരിച്ച ചിന്തകള്‍
Tuesday, 14 October 2014
മനസ്സിലിറങ്ങിയ മഞ്ഞിന്
ഓര്‍മ്മകളുടെ മരണത്തിന്റെ
തണുപ്പ്
Thursday, 9 October 2014
ഊതിയണച്ചീടാം,
ദീപനാളമെന്നാല്‍ അണയുകി-
ല്ലതിന്‍ വെളിച്ചമുള്ളില്‍
Newer Posts
Older Posts
Home