Wednesday, 17 June 2026

 


മേഘങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ചിരിക്കുന്നുണ്ട്

ചുവന്ന സൂര്യൻ

മനസ്സിലും

അഴിഞ്ഞു വീണേക്കാവുന്ന നൂലിഴക്കുരുക്കിൽ കുടുങ്ങിയ പട്ടങ്ങളാണ് ബന്ധങ്ങൾ

ഒന്നു മാറ്റി എഴുതട്ടെ-

ബന്ധങ്ങൾ തീർക്കുന്ന അഴിഞ്ഞു വീണേക്കാവുന്ന നൂലിഴക്കുരുക്കുകളിൽ കുരുങ്ങി യ പട്ടമാണ് ജീവിതം

Thursday, 5 November 2015

ഓർമ്മയുടെ 
കരിയിലകൾ മൂടിയവയാണ് മടുപ്പിന്റെ
ഇടവഴികൾ

Friday, 9 October 2015

ആകാശം കോരിയെ- 
ടുത്തതാണെൻ സ്വപ്നങ്ങളെ
മഴവില്ലു തീർക്കാൻ

Tuesday, 6 October 2015

മൗനം
അർഥം പേറാത്ത വാക്കുകൾക്കൊ -
രൊളിയിടം

Monday, 5 October 2015

ഒട്ടുന്നില്ല
വിട്ടു പോരുന്നു ,ഇത്തിരി
പശ ചേർക്കണം മനസ്സിൽ

Tuesday, 22 September 2015

തിളങ്ങുന്ന നിലം
പ്രതിബിംബിച്ച ജനൽക്കാഴ്ചകൾ
വെയിലിന്റെ ശീതളിമ