Sunday, 14 June 2015

അകമേ നിറഞ്ഞൊന്നിനെ
പുറമെ തിരഞ്ഞപ്പോഴാണ്
അകം ശൂന്യമായത്

Thursday, 11 June 2015

മല ഇന്നെന്നോടു പറഞ്ഞത് :-

കാർമേഘങ്ങളിൽ മങ്ങാനും
ഒരു വെയിലിൽ തെളിയാനു
മേയുള്ളു എൻ മനസ്സ്

Sunday, 7 June 2015

ശേഷിപ്പുണ്ടിത്തിരി,
ചാറ്റല്‍ മഴയായ് പെയ്തു പോയൊ-
രോര്‍മ്മയുടെ കുളിര്

Wednesday, 6 May 2015

സ്വപ്നങ്ങള്‍ക്കും
യാഥാര്‍ഥ്യങ്ങള്‍ക്കുമിടയിലാണ്
വസന്തം വിരിയുന്നത്

Friday, 17 April 2015

ഞാനോടിക്കുന്ന വണ്ടിയില്‍
എനിക്ക്

ഞാന്‍ പോലുമില്ല കൂട്ട് 

Tuesday, 17 February 2015


എനിയ്ക്ക് ചുറ്റും
വട്ടത്തിലോടി ഞാനൊരു

വട്ടപ്പൂജ്യമായി

Sunday, 18 January 2015

കണ്ണിമാങ്ങാച്ചുന
പൊള്ളിച്ച ഓര്‍മ്മകളിലാണ്
മകരമഞ്ഞു പെയ്തത്