Pages
Home
എന്നെ കുറിച്ച്
Tuesday, 4 February 2014
സ്വപ്നം
,
വരണ്ട മണ്ണിലെ നനവ്
,
ഇരുണ്ട മനസ്സിലെ
വെളിച്ചത്തിന്റെ ഒരു കീറ്
Monday, 3 February 2014
മഴ
,
ജനാല ചില്ലിലെ വരകള്‍
,
നിവര്‍ത്തിയ കുടയിലെ താളം
,
എന്റെ മനസ്സിലെ നിറവ്
മേഘം നിറഞ്ഞ മാനം
,
കറുത്ത കടല്‍
,
ക്ഷുഭിത മനസ്സ്
Thursday, 30 January 2014
എണ്ണയില്‍ ചാഞ്ഞ തിരി,
ഇരുളടഞ്ഞ്,
കെട്ടുപോയ സ്വപ്‌നങ്ങള്‍
Saturday, 25 January 2014
മാനത്തു പാറുന്ന വെണ്‍മേഘത്തുണ്ട്
എന്റെ മനമിന്നു
ചിന്ത തന്‍ തടവറയിലെ കീറത്തുണ്ട്
Tuesday, 21 January 2014
മഴയൊഴിഞ്ഞ മാനത്തൊരു
പെയ്യാന്‍ മറന്ന മേഘം
ഉള്ളിലൊരു സങ്കടക്കടല്‍
Thursday, 16 January 2014
മഞ്ഞില്‍ മഴവില്ലാകും കിരണം പോലെ
മഞ്ഞപ്പട്ടില്‍ മതിമറന്നലിയുന്ന വെണ്ണ പോലെ
മദിക്കുന്ന പ്രണയമായ് ഒഴുകുന്നു നീയെന്നില്‍
Newer Posts
Older Posts
Home