Pages
Home
എന്നെ കുറിച്ച്
Thursday, 5 November 2015
ഓർമ്മയുടെ
കരിയിലകൾ മൂടിയവയാണ് മടുപ്പിന്റെ
ഇടവഴികൾ
Friday, 9 October 2015
ആകാശം കോരിയെ-
ടുത്തതാണെൻ സ്വപ്നങ്ങളെ
മഴവില്ലു തീർക്കാൻ
Tuesday, 6 October 2015
മൗനം
അർഥം പേറാത്ത വാക്കുകൾക്കൊ -
രൊളിയിടം
Monday, 5 October 2015
ഒട്ടുന്നില്ല
വിട്ടു പോരുന്നു ,ഇത്തിരി
പശ ചേർക്കണം മനസ്സിൽ
Tuesday, 22 September 2015
തിളങ്ങുന്ന നിലം
പ്രതിബിംബിച്ച ജനൽക്കാഴ്ചകൾ
വെയിലിന്റെ ശീതളിമ
Saturday, 19 September 2015
പറക്കാനാകാശം
നൂലിഴയുടെ കുരുക്കുകൾ തീർത്തതെന്ന്
പട്ടം
Friday, 18 September 2015
വാക്കുകളെ പേറാത്ത
മഴ പെയ്തിറങ്ങുന്നുണ്ട്
മനസ്സിൽ
Tuesday, 7 July 2015
കാത്തിരിപ്പ്
ചിന്തകളുടെ
ചിതല്‍
Sunday, 28 June 2015
മേഘങ്ങൾ
മലമുകളിൽ റോന്തുചുറ്റുന്നുണ്ട്
പ്രാവുകൾ കുറുകി
Sunday, 21 June 2015
ഒരു ചോദ്യം
സ്വപ്നങ്ങളുടെ മുളഞ്ഞൊട്ടിയ മനസ്സിനെ
കോരിയെടുത്ത് ഉത്തരത്തില്‍ ഒട്ടിച്ചു
Wednesday, 17 June 2015
തുറന്നിട്ട വാതിൽ
അകത്തു കയറിയ കാറ്റാണ്
ചിന്തകളെ പറത്തിയത്
Sunday, 14 June 2015
അകമേ നിറഞ്ഞൊന്നിനെ
പുറമെ തിരഞ്ഞപ്പോഴാണ്
അകം ശൂന്യമായത്
Thursday, 11 June 2015
മല ഇന്നെന്നോടു പറഞ്ഞത് :-
കാർമേഘങ്ങളിൽ മങ്ങാനും
ഒരു വെയിലിൽ തെളിയാനു
മേയുള്ളു എൻ മനസ്സ്
Sunday, 7 June 2015
ശേഷിപ്പുണ്ടിത്തിരി
,
ചാറ്റല്‍ മഴയായ് പെയ്തു പോയൊ-
രോര്‍മ്മയുടെ കുളിര്
Wednesday, 6 May 2015
സ്വപ്നങ്ങള്‍ക്കും
യാഥാര്‍ഥ്യങ്ങള്‍ക്കുമിടയിലാണ്
വസന്തം വിരിയുന്നത്
Friday, 17 April 2015
ഞാനോടിക്കുന്ന വണ്ടിയില്‍
എനിക്ക്
ഞാന്‍ പോലുമില്ല കൂട്ട്
Tuesday, 17 February 2015
എനിയ്ക്ക് ചുറ്റും
വട്ടത്തിലോടി ഞാനൊരു
വട്ടപ്പൂജ്യമായി
Sunday, 18 January 2015
കണ്ണിമാങ്ങാച്ചുന
പൊള്ളിച്ച ഓര്‍മ്മകളിലാണ്
മകരമഞ്ഞു പെയ്തത്
Newer Posts
Older Posts
Home