Pages
Home
എന്നെ കുറിച്ച്
Thursday, 27 March 2014
ഒരു നല്ല മഴയിലാണ്
പ്രകൃതിയും മനസ്സും
വെളുത്തുപോവുന്നത്
Monday, 24 March 2014
സൌഹൃദങ്ങള്‍ അപ്പൂപ്പന്‍ താടികളാണ്
വേരുകള്‍ വേണ്ടാത്ത
സ്നേഹത്തിന്റെ വിത്ത് ചുമക്കുന്നവ
Saturday, 22 March 2014
അടച്ചു വച്ച ഫ്ലാസ്കിലെ,
ചായയുടെ അമര്‍ഷം
രുചി കെട്ട സ്വാദ്...
Friday, 21 March 2014
പടിഞ്ഞാറേ ഉമ്മറത്തിണ്ണയില്‍
നടന്നു കയറിയ നിഴല്‍
പഴമനസ്സിലെ ഘടികാരം
Thursday, 20 March 2014
തുറന്നിട്ട വാതിലിനപ്പുറം ,
പറന്നുയരാന്‍ ഒരു ആകാശം
എന്നിട്ടും എനിക്കൊരു നിഷ്കാസിതയുടെ മനസ്സ്
Tuesday, 18 March 2014
മേഘമായ് പാറാം, കാറ്റില്‍
ഊയലാടാം, ഒന്ന്
മഴയായ് പെയ്യലാണ് കഠിനം
Saturday, 15 March 2014
മോഹിച്ചു ഗര്‍ഭം ധരിച്ച
ഏകാന്തതയില്‍
അസ്വസ്ഥതയുടെ നിലവിളിക്കൂട്ടങ്ങള്‍
Thursday, 13 March 2014
യാത്രയെന്നും മുന്നോട്ട്,
കണ്ടതെല്ലാം പിന്നോട്ട്,
വഴിയില്‍ കൊഴിയുന്ന സമയം
Wednesday, 12 March 2014
മനസ്സ് ദാഹം തീര്‍ത്തത്
മരീചികയില്‍
നിറവില്ലാത്ത വാക്കുകള്‍
Friday, 7 March 2014
ഇന്ന്, മേഘങ്ങള്‍ മഞ്ഞായി തൊട്ടത്
മനസ്സിലാണ്
അലിഞ്ഞു പോയത് വരച്ച രൂപങ്ങളും
Thursday, 6 March 2014
മേഘങ്ങളില്‍ ഭാവം പകര്‍ന്നത് ഞാനാണ്,
ക്ഷണികം സുന്ദരം
എന്നിട്ടുമെന്തേ അതെന്റെ സത്യമെന്ന് നീ ?!!!!
Wednesday, 5 March 2014
പുല്‍നാമ്പിലെ മഴത്തുള്ളി,
മായക്കണ്ണാടി
തെളിയുന്ന കൈരേഖകള്‍
Newer Posts
Older Posts
Home