Saturday, 28 December 2013

ഇന്നെന്റെ മനസ്സ്

ഇന്ന്,
        കടല്‍ പുഴ പോലെ
        ചെറിയ കാറ്റില്‍ ചെറിയ ഓളങ്ങള്‍ തീര്‍ത്ത്
        മനം കടല്‍ പോലെ
        ചെറിയ ഓര്‍മ്മകളില്‍ വലിയ തിരകള്‍ തീര്‍ത്ത്
      

                                  

Sunday, 22 December 2013


ഇരുള്‍ നീക്കിയോരോ
മനസ്സിലുമുണരുമൊരു
സ്വപ്നനിലാവ്

ഇരുള്‍ നീക്കി ഓരോ
മനസ്സിലുമുണരുമൊരു
സ്വപ്ന നിലാവ്

            

Friday, 20 December 2013

പടിഞ്ഞാറന്‍ മാനത്ത്
കാര്‍മേഘങ്ങളുടെ തിരശീലക്കു മുന്നില്‍
കടല്‍കാക്കകള്‍ തീര്‍ത്ത വെള്ളിരേഖകള്‍
കാഴ്ചകളുടെ പൂരം
                                    

Wednesday, 18 December 2013

ആതിരയായെന്നു വിളിച്ചുണര്‍ത്തി ജനലരികില്‍ അമ്പിളിവട്ടം,
ചിതറി വീണ നിലാവ് പെറുക്കി ഞാനിന്നെന്റെ വിളക്ക് കൊളുത്തി
                                                                            

Tuesday, 17 December 2013

മല നിറയെ മേഘങ്ങള്‍ തീര്‍ത്ത നിഴല്‍ ചിത്രങ്ങള്‍,
മനം നിറയെ നിന്റെ വാക്കുകള്‍ തീര്‍ത്ത വര്‍ണ്ണ ചിത്രങ്ങള്‍  


Monday, 16 December 2013

ഇരുള്‍ വിങ്ങും മാനത്ത് ,
നിലാവിന്റെ കൈകള്‍ മടക്കി,
യാത്രാമൊഴിയുമായി
പുലര്‍കാല ചന്ദ്രന്‍
                                                    

Friday, 13 December 2013


മുകിലിലൊളിപ്പിച്ച
സ്വപ്നത്തുണ്ടുകളാണ്  
മഴയില്‍ ഒലിച്ചു പോയത് 



                     

Thursday, 12 December 2013



Photo: പകലിന്റെ അറുതിയില്‍,
                 പകലോന്റെ കരവിരുത് 
                മേഘങ്ങളിലെ നിറച്ചാര്‍ത്ത്

പകലിന്റെ അറുതിയില്‍,
പകലോന്റെ കരവിരുത് 
മേഘങ്ങളിലെ നിറച്ചാര്‍ത്ത്

                            

Wednesday, 4 December 2013

പ്രഭാതമായിട്ടും കാഴ്ചകളെ മറച്ച് മഞ്ഞിന്റെ പുതപ്പില്‍ കടലിനു നിദ്ര
സൂര്യന്‍ തന്റെ കരങ്ങളാല്‍ വിളിച്ചുണര്‍ത്തട്ടെ എന്നൊരു പ്രണയഭാവം